School Chalo 2012

ലാലൂര്‍ സമരത്തെ എസ്.ഡി.പി.ഐ പിന്തുണയ്ക്കും

Saturday, February 18th, 2012
sdpi laloor

ലാലൂര്‍ മാലിന്യപ്രശ്‌നത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ വേണുവിന് പിന്തുണയര്‍പ്പിച്ച് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം സംസാരിക്കുന്നു

തൃശൂര്‍: ലാലൂര്‍ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ വേണു തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന്  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പിന്‍തുണ പ്രഖ്യാപിച്ചു.

ലാലൂരിലെ മാലിന്യവിരുദ്ധസമിതിയുടെ സമരത്തില്‍ ഏതറ്റംവരെ പോവാനും എസ്.ഡി.പി.ഐ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സമരപ്പന്തലിലെത്തിയ നാസറുദ്ദീന്‍ എളമരത്തെ ലാലൂര്‍ മലിനീകരണവിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു സ്വീകരിച്ചു. നാസറുദ്ദീന്‍ എളമരം കെ വേണുവിനെ ഷാള്‍ അണിയിച്ചു.

എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് പി കെ ഉസ്മാന്‍, വൈസ് പ്രസിന്റ് സുബ്രഹ്മണ്യന്‍ വലപ്പാട്, ജനറല്‍ സെക്രട്ടറി സിയാദ് എറിയാട്, സെക്രട്ടറി കെ എം ഇഖ്ബാല്‍, ജില്ലാസമിതി അംഗങ്ങളായ സിദ്ദീഖ് എടത്തുരുത്തി, ദിലീഫ് കേച്ചേരി, ആസിഫ് അബ്ദുല്ല, നിഷാഫുദ്ദീന്‍, ലത്തീഫ് എന്നിവരും സംസ്ഥാന പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.കെ വേണുവിന്റെ അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണപ്രഖ്യാപിച്ച് ജില്ലാ പൗരസമിതി ജനറല്‍ സെക്രട്ടറി ജോസഫ് പുന്നമൂട്ടീല്‍ ഏകദിന ഉപവാസം അനുഷ്ഠിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India