School Chalo 2012

പോപുലര്‍ഫ്രണ്ട് ആരോഗ്യ കാംപയിന്‍: ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

Monday, February 20th, 2012
കൊടുവായൂര്‍: പോപുലര്‍ഫ്രണ്ട് ദേശീയ പൊതുജനാരോഗ്യ കാംപയിന്റെ ഭാഗമായി കൊടുവായൂര്‍ യൂണിറ്റും തേജസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ ജോണ്ടി മണ്ണത്ത് കാവിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആര്‍.കെ മാത്തൂര്‍ ജേതാക്കളായി. ഡിവിഷന്‍ പ്രസിഡന്റ് ബാവ മാസ്റ്റര്‍, സെക്രട്ടറി സുബൈര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഹക്കീം, സെക്രട്ടറി നൂര്‍മുഹമ്മദ്, ക്ലബ്ബ് പ്രസിഡന്റ് റഫീഖ്, സെക്രട്ടറി മന്‍സൂര്‍, ആഷിഖ് നേതൃത്വം നല്‍കി. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India