School Chalo 2012

പെട്ടിപ്പാലം സമരം; ലീഗ് നിലപാട് വിചിത്രം

Monday, February 20th, 2012
തലശ്ശേരി: പെട്ടിപ്പാലം മാലിന്യ വിരുദ്ധ പ്രക്ഷോഭ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ലീഗ് നേതൃത്വം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സമരത്തെ പാടെ തള്ളിപറയുന്ന നിലപാട് സ്വീകരിക്കുന്നത് കാപട്യവും വിചിത്രവുമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സി കെ ഉമര്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ലീഗ് നേതാക്കളായ അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. കെ എ ലത്തീഫ്, കെ എം ഷാജി എം.എല്‍.എ എന്നിവര്‍ ഐക്യദാര്‍ഡ്യ പ്രസംഗത്തിന്റെ മുഴക്കം മായുന്നതിന് മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ സമരത്തെ രൂക്ഷമായി എതിര്‍ക്കുന്നവരുടെ ചേരിയില്‍ നില്‍ക്കുന്നത് വിചിത്രമായിരിക്കുയാണ്. പെട്ടിപ്പാലം പ്രദേശത്തെ ലീഗ് അണികളെ പിടിച്ചു നിര്‍ത്താന്‍ സമരം നടക്കുന്ന സ്ഥലത്ത് അനുകൂലിക്കുകയും തലശ്ശേരി നഗരസഭാ യോഗത്തില്‍ എതിര്‍ത്ത് സംസാരിച്ച് പരമ്പരാഗത രാഷ്ട്രീയ ശത്രുക്കളുടെ കൈയടി നേടുകയും ചെയ്യുന്ന നേതൃത്വത്തിന്റെ വഞ്ചന ലീഗ് അണികള്‍ മനസിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India