School Chalo 2012

ദുരൂഹതയകറ്റണം പോപുലര്‍ഫ്രണ്ട്

Friday, February 17th, 2012
വടകര: ആര്‍.എസ്.എസ് ശക്തി കേന്ദ്രമായറിയപ്പെടുന്ന വില്ല്യാപ്പള്ളി വലിയ മലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിനു പിന്നിലെ ദുരൂഹതയകറ്റണമെന്ന് പോപുലര്‍ഫ്രണ്ട് വില്ല്യാപ്പള്ളി ഏരിയ കമ്മിറ്റി ആവഷശ്യപ്പെട്ടു. അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടക സ്തുക്കളുടെ ഉറവിടത്തെക്കുറിച്ച് ഉന്നത തലത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരണം. സമീപത്തായി നടക്കുന്ന ആര്‍.എസ്.എസ് ശാഖയിലെ കായിക പരിശീലനവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. നാദാപുരത്തടക്കം സംഘര്‍ഷം നില നിര്‍ത്താന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആയുധ വിതരണം നടത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. യോഗത്തില്‍ പ്രസിഡന്റ് എം റഫീഖ് അധ്യക്ഷത വഹിച്ചു. അബുലൈസ് കാക്കുനി, ടി ഹമീദ് സംസാരിച്ചു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India