Sunday, February 19th, 2012
ചാവക്കാട്: ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കുന്ന കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം ഷിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാല്‍നൂറ്റാണ്ടായി അന്യായമായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡി.പി നടത്തുന്ന ജനകീയ സമരം ഗുരുവായൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കണ്ടില്ലെന്ന് നടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വടക്കേകാട് കപ്‌ളേങ്ങാട് ക്ഷേത്ര വളപ്പിലെ ഷെഡ് ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ ഓടിയെത്തി സംഭവത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന അടിസ്ഥാന രഹിതമായ പ്രസ്താവനയിറക്കിയ എം.എല്‍.എ പിഡി.പി നടത്തുന്ന ജനകീയ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ബി ടി സലാഹുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു. മൂന്നാംകല്ലില്‍ നിന്നും പ്രകടനവുമായാണ് നേതാക്കള്‍ സമരപ്പന്തലിലെത്തിയത്. പ്രകടനത്തിന് കെ കെ റസാഖ്, നസറുല്ല തങ്ങള്‍, ഹിഷാം ഒരുമനയൂര്‍, ബഷീര്‍ ചേറ്റുവ, ഹബീബ് റഹ്മാന്‍ തങ്ങള്‍ ഫൈസല്‍ ചേറ്റുവ നേതൃത്വം നല്‍കി. ഇതേ സമയം സമരം 20 ദിവസം പിന്നിട്ടു.