School Chalo 2012

കൊച്ചി കേന്ദ്രീകരിച്ചുള്ള മൊസാദ് പ്രവര്‍ത്തനം നിരീക്ഷിക്കണം: പോപുലര്‍ ഫ്രണ്ട്

Friday, February 17th, 2012
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ഡിവിഷന്‍ കമ്മിറ്റി ആരോപിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ഗൗരവത്തോടെ നിരീക്ഷിക്കണം.
ഇന്ത്യന്‍ ഭരണാധികാരികളുടെ ഇസ്രയേലിനോടുള്ള വിധേയത്വമാണ് മൊസാദിന് കൊച്ചിയടക്കമുള്ള രാജ്യത്തിനകത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വേരുറപ്പിക്കാന്‍ സഹായകമായിരിക്കുന്നത്. കൊലയാളി രാജ്യമായ ഇസ്രയേലില്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ സന്ദര്‍ശനം നടത്തി രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന നിലപാടിനെ അവഹേളിച്ചിരുന്നു. ഇപ്പോള്‍ സൈനിക തലവനും ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ പരിപാടി ഇട്ടിരിക്കുകയാണ്.
ഇസ്രയേല്‍ പൗരന്‍ സല്‍മാന്‍ ബാണ്‍സ്റ്റെ, ഭാര്യ കാഫാ ഷെജി കെയിങ് എന്നിവര്‍ 2010 മുതല്‍ കൊച്ചിയിലെത്തി താമസിക്കുകയാണ്. 50,000 രൂപ വരെ വാടക നല്‍കിയാണ് ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്. മതപ്രചാരണത്തിനെത്തിയതാണെന്നാണു പറയുന്നതെങ്കിലും രാത്രി സമയങ്ങളില്‍ ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന യോഗങ്ങള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഇസ്രായേല്‍ പ്രതിനിധികള്‍ സഞ്ചരിച്ച കാറിനു നേരെ ബോംബ് ആക്രമണമുണ്ടായതിലും മൊസാദിനുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നും ഡിവിഷന്‍ കമ്മിറ്റി വിലയിരുത്തി.
ഡിവിഷന്‍ പ്രസിഡന്റ് സിയാദ് കൊച്ചി അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ സെക്രട്ടറി അഫ്‌സല്‍ ചളിക്കവട്ടം, ഷഫീഖ് പള്ളുരുത്തി, അനസ് മട്ടാഞ്ചേരി സംസാരിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India